അഞ്ച് മാസം ഗര്‍ഭിണി; യുവതിയെ കൊണ്ട് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കിടക്ക വൃത്തിയാക്കിപ്പിച്ച് ആശുപത്രിക്കാര്‍, സംഭവം ഭോപ്പാലില്‍

അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൊണ്ട് കൊല്ലപ്പെട്ട ഭര്‍ത്താവ് കിടന്ന കിടക്കയിലെ രക്തക്കറ വൃത്തിയാക്കിപ്പിച്ച് ആശുപത്രി ജീവനക്കാര്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണ സംഭവം. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്ത ആളുകളെ രോഷാകുലരാക്കി. യുവതിയുടെ ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്.

വലിയ പരിക്കുകളോടയും രക്തം വാര്‍ന്ന അവസ്ഥയിലുമാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് കിടന്ന കിടക്കയിലെ രക്തം നീക്കി വൃത്തിയാക്കാന്‍ യുവതിയോട് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

ALSO READ:കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

ഹോസ്പിറ്റല്‍ ബെഡ് വൃത്തിയാക്കുന്നതിനായി യുവതിയുടെ കൈയ്യില്‍ ആശുപത്രി ജീവനക്കാര്‍ ടിഷ്യൂ പേപ്പറുകള്‍ നല്‍കിയിരിക്കുന്നതും കാണാം. ബെഡ് നന്നായി വൃത്തിയാക്കാന്‍ യുവതിയോട് നിര്‍ദേശം നല്‍കുന്ന ആശുപത്രി ജീവനക്കാരെയും വീഡിയോയില്‍ കാണാനാവും.

വീഡിയോ വൈറലായതിന് പിന്നാലെ ജീവനക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ ഷോക്കോസ് നോട്ടീസ് നല്‍കി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News