21കാരിയായ അവിവാഹിതയായ മകള്‍ ഗര്‍ഭിണി; യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് ദാരുണമായ സംഭവം.

Also Read : ഒന്നും പ്ലാൻ ചെയ്ത് സംഭവിക്കുന്നതല്ല; സ്വാഭാവികമായി വന്നു പോകുന്നതാണ്: പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി

സമീപത്തുണ്ടായിരുന്ന കര്‍ഷകര്‍ നിലവിളി കേള്‍ക്കുകയും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് മീററ്റിലുള്ള സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് യുവതിയെ മാറ്റി. 70 ശതമാനം പൊള്ളലേറ്റയുവതിയുടെ നില അതിഗുരുതരമായി തുടരുകയാണ്.

Also Read : കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ ബാലരാമപുരത്ത് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം

അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് വീട്ടുകാരെ ഈ ക്രൂരതയിലേക്ക് നയിച്ചത്. കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വീട്ടുകാര്‍ ചോദിച്ചെങ്കിലും യുവതി വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു. അമ്മയേയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News