യുപിയിൽ ആശുപത്രിയിലെ ലിഫ്റ്റ് തകർന്നു; ​ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

UP Hospital Accident

ഉത്തർപ്രദേശ്: മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരം ലിഫ്റ്റിൻ്റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ ​ഗർ‍ഭിണിയായ യുവതി മരിച്ചു. അപകടത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. വ

ആശുപത്രിയില്‍ ഗര്ഡഭിണിയായ യുവതി ഉള്‍പ്പെടെയുള്ള ആളുകള്‍ കയറിയ ലിഫ്റ്റ് പ്രവർത്തിച്ച് ഉയർന്ന് അല്പസമയത്തിനകം അത് നിന്ന് പോകുകയായിരുന്നു. അതിനുള്ളില്‍ പുറത്തെത്താനാകാത്തെ വിധം ഇവര്‍ കുടുങ്ങിപോയി.

Also Read: കാലുകളും കൈകളും വലിച്ചുപിടിച്ചു; കഴുത്തിലും പിടിമുറുക്കി ആളുകള്‍; ശ്വാസം വിടാനാകാതെ നാക്ക് പുറത്തേക്കിട്ട് പുള്ളിപ്പുലി, ഞെട്ടിക്കുന്ന വീഡിയോ

ഇത് പുറത്തു കൂടിനിന്ന ബന്ധുക്കളുൾപ്പടെയുള്ളവരെ പരിഭ്രാന്തരാക്കി, ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല, താഴത്തെ നിലയിലേക്ക് ലിഫ്റ്റ് ഇറക്കാൻ ശ്രമിച്ചപ്പോൾ, കേബിൾ പെട്ടെന്ന് പൊട്ടുകയും, താഴേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ മറ്റു മൂന്നുപേർക്ക് നിസാരമായ പരുക്കെറ്റിട്ടേയുളളൂ.

യുവതിയുടെ കഴുത്ത് കുടുങ്ങിയതാണ് മരണത്തിന് കാരണമായത്. പരുക്കേറ്റ യുവതിയെ അടുത്തുള്ള മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Also Read: ഓൺലൈൻ തട്ടിപ്പ് എങ്ങനെ പ്രതിരോധിക്കാം? ഇരയായാൽ എന്താണ് ചെയ്യേണ്ടത്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സംഭവത്തിൽ രോഷം കൊണ്ട നാട്ടുകാർ ഹോസ്പിറ്റൽ ഉപകരണങ്ങളും ഫർണിച്ചറുകളും ഗ്ലാസ് വാതിലുകളും അടിച്ചു തകർത്തു. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ ശാന്തരാക്കിയത്. വിശദമായ അന്വേഷണം നടത്തുമെന്നും കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നൽകിയതിനുശേഷമാണ് ജനക്കൂട്ടം പിരിർഞ്ഞു പോയത്.

ആശുപത്രിയുടെ അറ്റകുറ്റപ്പണികൾ കൃത്യമായ സമയത്ത് നടത്തിയിരുന്നോ, ലിഫ്റ്റിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News