ജീവിതത്തിന്‍റെ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് ഉറപ്പുണ്ട്; ശശാങ്ക് സിങ്ങിനെ അഭിനന്ദിച്ച് പ്രീതി സിന്റ

പഞ്ചാബ് കിങ്‌സ് താരം ശശാങ്ക് സിങ്ങിനെ അഭിനന്ദിച്ച് ടീം ഉടമ പ്രീതി സിന്റ. കഴിഞ്ഞ വര്‍ഷം യുവ ഓൾ റൗണ്ടർ ആണെന്നു തെറ്റിദ്ധരിച്ച് പഞ്ചാബ് ലേലത്തിൽ എടുത്ത താരമാണ് ശശാങ്ക് സിങ്. പിന്നീട് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും താരം പഞ്ചാബിന്റെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിന്‍റെ മത്സരത്തിൽ ശശാങ്ക് മാൻ ഓഫ് ദി മാച്ച് ആകുമെന്ന് ഉറപ്പുണ്ട്’എന്നാണ് പ്രീതി സിന്റ പറയുന്നത്.

ALSO READ: ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി

പ്രീതി സിന്‍റ എക്സില്‍ കുറിച്ച പോസ്റ്റിൽ ശശാങ്കിന്റെ കളിക്കാരനെന്ന നിലയിലുള്ള കഴിവും പോസിറ്റീവ് മനോഭാവവും എടുത്തുപറഞ്ഞു.ലേലത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒടുവിൽ സംസാരിക്കാൻ പറ്റിയ ദിവസമാണിതെന്ന് തോന്നുന്നു. ശശാങ്കിന് സംഭവിച്ച പോലെയുള്ള സാഹചര്യങ്ങള്‍ വന്നാല്‍ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുകയും സമ്മർദ്ദത്തിന് കീഴ്‌പെടുകയും ചെയ്യാം. എന്നാല്‍ ശശാങ്ക് അങ്ങനെയല്ല. ശശാങ്ക് ശരിക്കും സ്പെഷ്യലാണ്’ .തനിക്ക് നേരിടേണ്ടി വരുന്ന എല്ലാ കമന്‍റുകളും തമാശകളും സ്പോര്‍സ്മാൻ സ്പിരിറ്റോടെ ശശാങ്ക് എടുക്കുകയും ചെയ്തുവെന്നും പ്രീതിസിന്റ പറഞ്ഞു. ശശാങ്ക് എന്താണ് എന്ന് ഞങ്ങള്‍ക്ക് കാണിച്ച് തന്നു. അതിന് ശശാങ്കിനെ അഭിനന്ദിക്കുന്നു. എന്നാണ് പ്രീതി സിന്‍റ പറഞ്ഞത്.

ജീവിതത്തിൽ അപ്രതീക്ഷിതമായി വഴിത്തിരിവുകൾ ഉണ്ടാവുന്ന സമയത്ത് ശശാങ്ക് ഒരു മാതൃകയായിരിക്കും. കാരണം ആളുകൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതല്ല മറിച്ച് നിങ്ങൾ നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് ശശാങ്ക് നമുക്ക് കാണിച്ചുതന്നു.അതിനാൽ ശശാങ്കിനെപ്പോലെ സ്വയം വിശ്വസിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത് എന്നും . പ്രീതി വ്യക്തമാക്കി . ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്റെ വിജയത്തിനു പിന്നിലെ താരം കൂടിയാണ് ശശാങ്ക് സിംഗ്

ALSO READ: സിദ്ധാര്‍ഥിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News