പൊലീസ് സ്റ്റേഷന്‍ കാണണമെന്ന് കുരുന്നുകള്‍, ആഗ്രഹം സഫലമാക്കി അധ്യാപകര്‍

ഒല്ലൂരിലെ ഒരു പ്രീസ്‌കൂളില്‍ പഠിക്കുന്ന LKG, UKG കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷന്‍ കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അധ്യാപകര്‍ ഒട്ടും താമസിച്ചില്ല. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു ആ കുരുന്നുകളെ. ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്ബ്, സബ് ഇന്‍സ്‌പെക്ടര്‍ വിജിത് കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു.

പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ കുട്ടികള്‍ വളരെ കൗതുകത്തോടെ പൊലീസ് സ്റ്റേഷനും പരിസരവും ചുറ്റി നടന്നു കണ്ടു. അവരുടെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് മറുപടിയുമായി അധ്യാപകര്‍ക്കൊപ്പും പൊലീസുദ്യോഗസ്ഥരും കൂടെച്ചേര്‍ന്നു. കുട്ടിക്കളികളും, ചിരിയും നിറഞ്ഞ അന്തരീക്ഷം. ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്ബും സഹപ്രവര്‍ത്തകരും അവര്‍ക്ക് മധുര പലഹാരങ്ങള്‍ സമ്മാനിച്ചു. എല്ലാവരുമൊന്നിച്ച് ഫോട്ടോയെടുത്തു. കുട്ടികളുടെ വലിയ ആഗ്രഹം സഫലമാക്കികൊടുത്ത സന്തോഷം അധ്യാപകരിലും കാണാമായിരുന്നു. അവധിക്കാലം സന്തോഷകരമാകാനും കുഞ്ഞുങ്ങള്‍ക്ക് മികച്ച ഭാവി ആശംസിച്ചും പൊലീസുദ്യോഗസ്ഥര്‍ അവരെ യാത്രയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News