വയനാട്‌ ഡി സി സി ട്രഷററുടെ ആത്മഹത്യ; പ്രാഥമിക മൊഴിയെടുക്കൽ ഇന്നും തുടരും

വയനാട്‌ ഡി സി സി ട്രഷററുടെ ആത്മഹത്യയിൽ പൊലീസ്‌ പ്രാഥമിക മൊഴിയെടുക്കൽ ഇന്നും തുടരും. എൻ എം വിജയന്റെ ഫോൺ ഇന്ന് ശാസ്ത്രീയ പരിശോധനക്ക്‌ വിധേയമാക്കും. പണമിടപാട്‌ രേഖകളും മറ്റും കഴിഞ്ഞ ദിവസം പൊലീസ്‌ ശേഖരിച്ചിരുന്നു. അന്വേഷണ ചുമതലയുള്ള ബത്തേരി ഡി വൈ എസ്‌ പി അബ്ദുൾ ഷെരീഫ്‌ മണിച്ചിറയിലെ വീട്ടിലെത്തിയാണ്‌ പരിശോധനകൾ നടത്തിയത്‌.

അതേസമയം ഐ സി ബാലകൃഷ്ണനുൾപ്പെടുന്ന ഡി സി സി നേതൃത്വത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും പുറത്തുവരികയാണ്‌. ജോലിക്കായി നേതൃത്വത്തിന്‌ പണം നൽകിയെന്ന കോൺഗ്രസ്‌ പ്രവർത്തകൻ ഐസക്ക്‌ താമരച്ചാലിലിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരസ്യപ്രതികരണം നടത്തിയേക്കും. എൻ എം വിജയനുൾപ്പെടെയുള്ളവർ ഇടനിലക്കാരായി നിന്നാണ്‌ പണം വാങ്ങിയതെന്ന തുറന്നുപറച്ചിൽ വിവാദങ്ങൾ ശക്തമാക്കും.

also read: മകന്റെ ജോലിക്കായി 17 ലക്ഷം നൽകി; ഐസി ബാലകൃഷ്ണനെതിരെ വീണ്ടും വെളിപ്പെടുത്തൽ

നേതാക്കൾക്ക്‌ നൽകിയ പണത്തിന്റെ ‌ ബാധ്യതയാണ്‌ എൻ എം വിജയന്റെ ആത്മഹത്യയിലേക്ക്‌ ‌നയിച്ചതെന്ന ആരോപണങ്ങൾ ശരിവെക്കുന്ന വിധമാണ്‌ പുതിയ വെളിപ്പെടുത്തലുകൾ.സംഭവങ്ങൾ കോൺഗ്രസിലും വലിയ ഭിന്നതകൾക്ക്‌ കാരണമായിട്ടുണ്ട്‌. ഇന്നലെ മരണം സംബന്ധിച്ച്‌ വിളിച്ചുചേർത്ത ഡി സി സി യോഗം പ്രതിഷേധം ഭയന്ന് മാറ്റിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News