ഐഎഫ്എഫ്കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്‍

premkumar_iffk_video

യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.

മനുഷ്യ രക്തത്തിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഐഎഫ്എഫ്കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമാണ്. സ്നേഹത്തിന്റെ മാതൃകയാണു ചലച്ചിത്ര മേളയില്‍ രക്തദാനത്തിലൂടെ കണ്ടത്. സിനിമ എന്നതു സാംസ്‌കാരിക പ്രവര്‍ത്തനത്തോടൊപ്പം ചേര്‍ന്ന സാമൂഹിക പ്രവര്‍ത്തനമായിമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

സിനിബ്ലഡിന്റെ പ്രവര്‍ത്തനം വരുംകാല ചലച്ചിത്ര മേളകളിലും തുടരും. രക്ത ദാന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ എല്ലാ പ്രവര്‍ത്തകരെയും ചടങ്ങില്‍ അദ്ദേഹം അഭിനന്ദിച്ചു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും രക്തദാന പരിപാടിയില്‍ പങ്കാളികളായി. ആര്‍സിസി ബ്ലഡ് ബാങ്കിലെ ഡോ. വിജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു രക്തദാന പരിപാടി.

ആര്‍സിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോല്‍ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത ദാന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ഏറ്റുവാങ്ങി. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍, കേരള പോലീസ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍, പോല്‍ ബ്ലഡ് സ്റ്റേറ്റ് കണ്ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ര്‍ അനീഷ് എം.എസ്, ശ്യാം രാജ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News