എം.ടി. വാസുദേവൻ നായർ ഒരു മഹാവ്യക്തിത്വമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായതെന്നും ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. എംടി മലയാളിയെ സംബന്ധിച്ചിടത്തോളം വെറും കഥാകാരൻ മാത്രമല്ല. മലയാളിയുടെ ജീവിതത്തെ തന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനുണ്ടോ എന്ന് സംശയമാണെന്നും പ്രേംകുമാർ പറഞ്ഞു.
ഏതെങ്കിലും വിദേശഭാഷയിലാണ് എംടി എഴുതിയിരുന്നതെങ്കിൽ നോബേൽ സമ്മാനമോ അതിനപ്പുറമോ ഒക്കെ കിട്ടേണ്ട മഹാവ്യക്തിത്വമായിരുന്നെന്നും അദ്ദേഹം വെറും എഴുത്തുകാരൻ മാത്രമല്ല. നമ്മൾ നൽകുന്ന സ്നേഹം, നമ്മുടെ നിഷ്കളങ്കത, സത്യസന്ധത അതൊക്കെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ലോകത്ത് സ്നേഹത്തിൻ്റെ നിഷേധം എംടിയെ വേദനിപ്പിച്ചിരുന്ന ഒരു ഘടകമായിരുന്നെന്നും പ്രേംകുമാർ പറഞ്ഞു.
ചതിയൻ ചന്തുവെന്ന നമ്മുടെ മനസിലുള്ള ആളിനപ്പുറം അയാളുടെ ഉള്ളിലൊരു നന്മയുണ്ടെന്ന് മറ്റൊരു കോണിലൂടെ കാണാൻ എംടി പ്രേരിപ്പിക്കുന്നു. അതുപോലെ ഭീമൻ്റെ മറ്റൊരു മുഖവും എംടിയാണ് അവതരിപ്പിക്കുന്നത്. ഇതൊക്കെ അദ്ദേഹത്തിന് മാത്രം കഴിയുന്ന കാര്യമാണെന്നും പ്രേംകുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here