‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക്​ പ്രേം നസീർ പുരസ്കാരം

പ്രേം നസീർ സുഹൃത് സമിതി – ഉദയ സമുദ്ര സംഘടിപ്പിക്കുന്ന 6-ാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സമകാലിക ചിത്രമായി അനക്ക് എന്തിന്റെ കേടാ (നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, സംവിധാനം – ഷമീർ ഭരതന്നൂർ) തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിൽ ഗാനം രചിച്ച വിനോദ്​ വൈശാഖിക്ക്​ ഗാനരചനക്കുള്ള അവാർഡും ലഭിച്ചു​.

ALSO READ: എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ എന്ന് ഇന്ത്യ ടുഡേ

മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ: ഷാനവാസ് ( ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികക്കുള്ള പുരസ്ക്കാരം : മന്ദാകി അജിത് (ചിത്രം : കൈലാസത്തിലെ അതിഥി) എന്നിവർക്ക് സമർപ്പിക്കും. ജൂൺ അവസാനം തിരുവനന്തപുരത്താണ് മാധ്യമ-ചലച്ചിത്ര അവാർഡ് സമർപ്പണം നടത്തുക. ‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക്​ ഇതുവരെയായി സൗത്ത്​ ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമി, നാഷണൽ ഫിലിം അക്കാദമി, സത്യജിത്​ റായി ഫിലിം സൊസൈറ്റി അവാർഡ്​ എന്നിവ ലഭിച്ചിരുന്നു.

ALSO READ: എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; ബിജെപിക്ക് ജയം പ്രവചിച്ച് അഞ്ച് സര്‍വേകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News