പ്രേം നസീറിന്റെ 35-ാം ചരമവാര്‍ഷികം പ്രേം നസീര്‍ സ്മൃതി സന്ധ്യ എന്ന പേരില്‍ ജനുവരി 16 ന് പ്രേം നസീര്‍ സുഹൃത് സമിതി സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പ്രേം നസീര്‍ പുരസ്‌ക്കാരങ്ങളും സമര്‍പ്പിക്കും. നടി അംബിക (ചലച്ചിത്ര ശ്രേഷ്ഠ), സംവിധായകന്‍ രാജസേനന്‍ (ചലച്ചിത്ര സമഗ്ര സംഭാവന), ഗായകന്‍ ജി.വേണുഗോപാല്‍ (സംഗീതശ്രേഷ്ഠ), നടന്‍ ദിനേശ് പണിക്കര്‍ (ലൈഫ് ടൈം അച്ചീവ്‌മെന്റ്) എന്നിവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത് അറിയിച്ചു.
Also Read: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം നടന്‍ മധുവിന്
ജൂറി മെമ്പര്‍മാരായ റോണി റാഫേല്‍ , അജയ് തുണ്ടത്തില്‍, സമിതി പ്രസിഡണ്ട് കൂടിയായ പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. ജനു:16 ന് തൈക്കാട് ഭാരത് ഭവനില്‍ വൈകു:7.30 ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന സ്മൃതി സന്ധ്യ മന്ത്രി രാമചന്ദ്രന്‍ കടന്ന പള്ളി ഉല്‍ഘാടനം ചെയ്യും. പ്രേംകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, പാളയം രാജന്‍, രാജശേഖരന്‍ നായര്‍, അഡ്വ. വിജയ് മോഹന്‍ ,കരമന ജയന്‍ , ഇ. എം.ഷെബീര്‍ എന്നിവര്‍ പ്രശസ്തി പത്രങ്ങള്‍ സമര്‍പ്പിക്കും. വൈകുന്നേരം 4 മുതല്‍ പ്രേം നസീര്‍ ചിത്രഗീത പ്രശ്‌നോത്തരി, നിത്യ വസന്തം ഗാനമേള എന്നിവയും ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here