ശ്യാം ശങ്കരന്‍
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പിന്നെ സൂപ്പര്‍ ശരണ്യയിലൂടെ സിനിമാസ്വാദകരുടെ ചിരി ഘോഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ സംവിധായകനാണ് ഗിരീഷ് എ. ഡി. കഥ പറച്ചിലിന്റെ പച്ചപ്പാണ് ഗിരീഷ് സിനിമകളുടെ കാമ്പ്. ചുരുക്കി പറഞ്ഞാല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ നൈര്‍മ്മല്യതയും, പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ സാങ്കേതിക തികവും. പ്രേമലൂ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ചിരിയും, പ്രണയവും തീയേറ്ററുകളിലേക്ക് തിരികെ കൊണ്ടു വന്നിരിക്കുകയാണ് ഗിരീഷ്.
ഈ ചിത്രത്തിന് താങ്ങായി കൂടെ നിന്നത് ഭാവനാ സ്റ്റുഡിയോ എന്ന ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ത്രയത്തിന്റെ സംരംഭവും. അതിഭാവുകത്വം തീരെ ഇല്ല എന്നതാണ് പ്രേമലുവിന്റെ മികവ്. നമ്മള്‍ അറിയാത്ത ഒരു കഥപാത്രവും സിനിമയില്‍ ഇല്ല. കാസ്റ്റിങ്ങിലെ കൃത്യത, തിരക്കഥയുടെ കെട്ടുറപ്പ്, കഥാപാത്രങ്ങളില്‍ നിന്ന് അണുവിട വിടാതെയുള്ള പ്രകടനങ്ങള്‍, ഇതൊക്കെ കൊണ്ട് സമ്പന്നമാണ് പ്രേമലു. സിനിമാഖ്യാനങ്ങള്‍ക്ക് നിര്‍വചിക്കാനാവാത്ത ഒരു മാജിക്ക് നസ്‌ലെന്‍- മമിത ജോഡിയിലുണ്ട്. അവരുടെ കഥാലോകം നമ്മുടേത് കൂടി ആക്കി മാറ്റുന്ന മാന്ത്രികത. തീയേറ്ററുകളില്‍ നിന്നും നമ്മുടെ മനസ്സുകളിലേക്ക് പടരുന്ന അവരുടെ ചിരികളും, പ്രണയവും, വിരഹവും. അവരുടെ സിനിമകളുടെ തെരഞ്ഞെടുപ്പ് മലയാള സിനിമയുടെ ഭാവി തന്നെ ഒരുപക്ഷെ മാറ്റി മറിച്ചേക്കാം.
Also Read: രജത ജൂബിലി: കുടുംബശ്രീയുടെ വളർച്ചയും വികാസവും സംബന്ധിച്ച ചരിത്രം ഒപ്പിയെടുക്കാൻ പ്രവർത്തകർ
ഒരു വിഷ്ണു വിജയ് മ്യൂസിക്കല്‍ തന്നെയാണ് പ്രേമലു. സിനിമക്കൊത്ത് നിഴലുപോലെ സഞ്ചരിക്കുന്ന സംഗീതം. ഉള്ളം തുളുമ്പാതെയും ചടുലത കഥാലോകത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിക്കാതെയും മനസ്സിന് കുളിര് പകരുന്ന, സിനിമയുമായി ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങളും, പശ്ചാത്തല സംഗീതവും. പ്രേമലു കുടുംബത്തോടൊപ്പം കാണുക, കൂട്ടുകാരോടൊത്ത് കാണുക. തീയേറ്ററില്‍ തന്നെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here