ചെറിയ ബജറ്റിൽ വമ്പൻ കളക്ഷൻ; പ്രേമലു തീയേറ്ററുകളിൽ നേടിയ തുക

അടുത്തിടെ തീയേറ്ററുകളിൽ എത്തിയ ചിത്രം പ്രേമലു മികച്ച അഭിപ്രായം നേടിയ മുന്നേറുകയാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ പ്രേമലു മൂന്ന് കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നസ്‍ലെൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മമിതയാണ് നായിക.

ALSO READ: “വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍

വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കളക്ഷനില്‍ അധികം വമ്പന്‍ കുതിപ്പാണ് നടത്തിയത്. ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ്. റിലീസ് ദിവസം 90 ലക്ഷത്തിലധികം ചിത്രം നേടിയപ്പോള്‍ ശനിയാഴ്‍ച രണ്ട് കോടി രൂപയില്‍ അധികം നേടി. ചിത്രത്തിന്റെ ആകെ കളക്ഷൻ മൂന്ന് കോടിയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആദ്യ ദിനം കൊണ്ട് തന്നെ വലിയ പ്രേക്ഷക ശ്രദ്ധ ചിത്രം നേടിയെടുത്തു.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ,ശ്യാം പുഷ്‍കരൻ എന്നിവരാണ് പ്രേമലുവിന്റെ നിർമാണം. കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും തിരക്കഥ എഴുതിയത്.

ALSO READ:അകാലി ദളുമായി നടത്തിയ ചർച്ച പരാജയം; ലോകസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News