ഭാവന സ്റ്റുഡിയോസിന്റെ ‘പ്രേമലു’; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

സൂപ്പർ ഹിറ്റ് സംവിധായകൻ ഗിരിഷ് എ ഡിയുടെ പുതിയ ചിത്രം വരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉള്ള ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ALSO READ: ഐഎഫ്എഫ്കെയിൽ വനിതാ സംവിധായകരുടെ എട്ട് ചിത്രങ്ങൾ

നസ്ലിൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം.
ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്‌ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News