ഓസ്ലര്‍ ഒടിടിയില്‍ എത്തി; പ്രേമലു ഉടനെ എത്തും; ഈ ആഴ്ച റിലീസിനെത്തുന്നത് നിരവധി ചിത്രങ്ങള്‍

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ജയറാമിന്റെ ഓസ്ലര്‍ ഒടിടിയില്‍ എത്തി. പ്രേമലു അടക്കമുള്ള ഹിറ്റ് ചിത്രങ്ങളൊക്കെ ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌കറില്‍ തിളങ്ങിയ ഓപ്പന്‍ഹെയ്മര്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്.

ഹൃത്വിക് റോഷനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തിയ ഫൈറ്റര്‍ നെറ്റ്ഫ്ളികിസിലൂടെ മാര്‍ച്ച് 21ന് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌കറില് മികച്ച സിനിമയ്ക്ക് ഉള്‍പ്പടെ ഏഴ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ഓപ്പണ്‍ഹൈമര്‍. ജിയോ സിനിമാസിലൂടെ മാര്‍ച്ച് 21 ന് സ്ട്രീമിങ് ആരംഭിക്കും. ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച മറ്റൊരു ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 22ന് ചിത്രം ഒടിടിയില്‍ എത്തും.

Also Read: ഇലക്ടറൽ ബോണ്ട് അഴിമതിക്ക് പിന്നാലെ പി എം കെയേഴ്സ് ഫണ്ടിലും അന്വേഷണം വേണമെന്ന് ആവശ്യം

അണ്ടര്‍ ഗ്രൗണ്ട് റേഡിയോ സ്റ്റേഷന്‍ ആരംഭിച്ച ഉഷ മെഹ്തയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘എ വതന്‍ മേരെ വദന്‍’ ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച് 21ന് ഒടിടിയില്‍ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസ് ജയ് മെഹ്തയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ലൂട്ടേരെ’ മാര്‍ച്ച് 22 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. ചൈനീസ് നോവല്‍ ദി ത്രീ ബോഡി പ്രോബ്ലത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസ്3 ബോഡി പ്രോബ്ലം നെറ്റ്ഫ്ളിക്സിലൂടെ മാര്‍ച്ച് 21 മുതല്‍ പ്രേക്ഷകരിലേക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News