വമ്പന്‍ താരങ്ങള്‍ക്ക് ‘ഒപ്പം’ നസ്ലെന്‍; തമിഴിലും ഹിറ്റടിക്കാന്‍ പ്രേമലു

പ്രേമലു, മലയാള സിനിമ പ്രേമകിളുടെ ഫേവറിറ്റ് സിനിമകളില്‍ സ്ഥാനം നേടിയ 2024ലെ സൂപ്പര്‍ഹിറ്റ് ചിത്രം ഇനി തമിഴില്‍ റിലീസിന് ഒരുങ്ങുകയാണ്. തെലുങ്കും വലിയ ഓളങ്ങള്‍ തീര്‍ത്ത നെസ്ലെന്‍ നായകനായും മമിത ബൈജു നായികയായും തിളങ്ങിയ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റെഡ് ജെയ്ന്റ് മൂവീസാണ്.

ALSO READ:   കേരളത്തിന് കടുംവെട്ടുമായി കേന്ദ്രം; 5000 കോടി ഈ മാസം അനുവദിക്കും, അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്നും അത് കുറയ്ക്കും

രജനീകാന്ത്, അജിത്, വിജയ് തുടങ്ങിയ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. മലയാളത്തില്‍ മുമ്പ് നേരം എന്ന ചിത്രം ഇവര്‍ വിതരണം ചെയ്തിരുന്നു. ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്.

ALSO READ:  കെ സുരേന്ദ്രന്റെ നുണപ്രചാരണം; ‘കോൺസെൻട്രേഷൻ സെന്റർ’ എന്ന് വിളിച്ചത് കൊല്ലത്തെ ട്രാൻസിറ്റ് ഹോമിനെ

മൗത്ത് പബ്ലിസിറ്റിയിലൂടെ ആദ്യ ദിനം തന്നെ 90 ലക്ഷം കളക്ഷന്‍ നേടാന്‍ കഴിഞ്ഞ പ്രേമലു പിന്നീട് കോടികള്‍ നേടി ഒടുവില്‍ നൂറു കോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്. കേരളത്തില്‍ മാത്രം അമ്പത് കോടിയാണ് നസ്ലെന്‍ ചിത്രം വാരിക്കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News