‘നെസ്‌ലൻ മമിത ഫാൻസ്‌ ഇവിടെ കമോൺ’, പ്രേമലു വീണ്ടാമതും വരുന്നുലൂ, രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ഗിരീഷും ടീമും

മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്‌ടിച്ച് മുന്നേറിയ ജനപ്രിയ ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2025 ൽ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ പങ്കുവെച്ച പോസ്റ്ററിൽ പറയുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഇപ്പോൾ വലിയ രീതിയിലാണ് ട്രെൻഡിങ് ആവുന്നത്.

ALSO READ: ‘ഫഫ അയ്യാ നിങ്ങൾ വന്നത് വേറെ ഗ്രഹത്തിൽ നിന്നാണെന്ന് തോന്നി’, ആവേശം പൂണ്ട് വിക്കി, പങ്കുവെച്ച പോസ്റ്റ് വൈറൽ

കേരള ബോക്സോഫീസിൽ വലിയ നേട്ടമാണ് പ്രേമലു നേടിയത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തോടും മഞ്ഞുമ്മൽ ബോയ്‌സിനോടും മത്സരിച്ചാണ് പ്രേമലു മികച്ച കളക്ഷൻ സ്വന്തമാക്കിയത്. ബോക്സോഫീസിൽ നിന്ന് 70 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഹൈദരാബാദിലും തമിഴ്‌നാട്ടിലും പ്രേമലു മികച്ച വിജയം കൈവരിച്ചിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം തുടക്കം മുതൽ ഒടുക്കം വരെ എന്റർടൈൻമെന്റ് ഫാക്റ്ററുകൾ നിലനിർത്തുന്നതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News