‘വെല്‍ക്കം ടു ഹൈദരാബാദ്’; പ്രേമലുവിലെ ഗാനം പുറത്തിറങ്ങി

തിയേറ്ററുകളിൽ ആവേശം നിറച്ച് പ്രദർശനം നേടുന്ന പ്രേമലുവിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക് എത്തുകയാണ്.ഇപ്പോഴിതാ പ്രേമലുവിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘വെല്‍ക്കം ടു ഹൈദരാബാദ്’ എന്ന പേരിലുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍, കപില്‍ കപിലന്‍, വിഷ്ണു വിജയ്‌ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ രചന സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ പോലെ ഈ ഗാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ALSO READ: മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ഗിരീഷ്‌ എഡിയാണ് പ്രേമലുവിന്റെ സംവിധാനം. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍.

ഹൈദരാബാദില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഗാനം. ഫെബ്രുവരി 9-ന് ആയിരുന്നു പ്രേമലുവിന്റെ റിലീസ്. ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ആണ് ചിത്രത്തിനു ലഭിച്ചത്.ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ: പന്തിൽ പ്രതീക്ഷയുമായി ആരാധകർ; കളിക്കളത്തിൽ തിരിച്ചെത്തി താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News