പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍’പ്രേമലു’തെലുങ്കിലേക്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകന്‍

മലയാള സിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വിജയ ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഹിറ്റിലേക്ക് കുതിക്കുന്ന പ്രേമലുവിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്ത് സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ALSO READ; കണ്ണൂരില്‍ കളത്തിലിറങ്ങാന്‍ എം വി ജയരാജന്‍

ചിത്രം തെലുങ്കിലേക്ക് ഡബ് ചെയ്ത് മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും. അമ്പത് കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുന്ന പ്രേമലു ഡബ്ബ്ഡ് വേര്‍ഷന്‍ കൂടി എത്തുന്നതോടെ റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രേമലു തെലുങ്കില്‍ കൂടി ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയേക്കുമെന്നാണ് വിതരണക്കാരും വിലയിരുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്തത്.

ALSO READ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; കസ്റ്റഡി അപേക്ഷ സമർപ്പിച്ചു

മൂന്ന് കോടി ബജറ്റില്‍ ഒരുങ്ങിയ റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. ആഗോള ബോക്‌സോഫീസില്‍ ചിത്രം 60 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞെന്നാണ് സൂചന.

നസ്ലിന്‍ ഗഫൂര്‍, മമിത ബൈജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡിയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്.

ALSO READ ; ‘ലോക്സഭ തെരഞ്ഞെടുപ്പ്; ലക്ഷ്യം ബി ജെ പിയുടെ പരാജയം’: എം വി ഗോവിന്ദൻ മാസ്റ്റർ

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News