ജോർജിന്റെ പ്രേമം വീണ്ടും റിലീസിന്; ആഘോഷമാക്കാൻ തമിഴ്നാട്

അൽഫോൺസ് പുത്രൻ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം തിയേറ്ററുകളിൽ അടക്കം വൻ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു. നിവിൻപോളി നായകനായ പ്രേമവും അതിലെ ഗാനങ്ങളും പ്രേക്ഷകർ ഏറെ നെഞ്ചേറ്റിയ ഒന്നായിരുന്നു . ഇപ്പോഴിതാ വീണ്ടും റിലീസിന് ഒരുങ്ങുകയാണ് പ്രേമം.തമിഴ്നാട്ടിലും ചിത്രത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ ചിത്രം റി-റിലീസിനു തയ്യാറെടുക്കുന്നത് തമിഴ്നാട്ടിൽ ആണെന്നും എന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു.

ALSO READ: നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി

ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തും. കണക്കുകൾ പ്രകാരം 200 ദിവസം ആണ് ചിത്രം തമിഴ്നാട്ടിൽ ഓടിയത്. അതുകൊണ്ട് തന്നെ ഈ വാലന്റൈൻ മാസത്തിൽ വീണ്ടും പ്രേമം റി-റിലീസിന് തയ്യാറെടുക്കുമ്പോൾ തമിഴ് പ്രേക്ഷകർക്ക് ഇതൊരു ആഘോഷമായിരിക്കും.

2015ൽ ആണ് പ്രേമം തിയറ്ററിൽ എത്തുന്നത്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. നിവിൻ പോളിയുടെ ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ALSO READ: കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ പീഡിയാട്രിക് ഐസിയുവും ഹോസ്റ്റലും; മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News