രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കിരീടം

premier league

തിരുവനന്തപുരം: ഹാര്‍ബര്‍ എഞ്ചിനീയറിംഗ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ഡിപ്പാര്‍ട്ട്‌മെന്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് കിരീടം നേടി.

Also Read : ഓള്‍ ഇന്ത്യ ഫെന്‍സിങ്ങ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷത്തിന് കണ്ണൂർ വേദിയായി

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് മൈതാനത്ത് വെച്ച് നടന്ന ഫൈനലില്‍ യൂണിവേഴ്‌സിറ്റി ഇലവനെയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി വിതരണം ചെയ്തു.

Also Read : ഡ്രസിങ്ങ് റൂമിലെ സംവാദങ്ങള്‍ അവിടെ നില്‍ക്കും; സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്: ഗൗതം ഗംഭീര്‍

ഡിപ്പാര്‍ട്ട്‌മെന്റ് പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള 12 ടീമുകളാണ് മാറ്റുരച്ചത്. ടൂര്‍ണമെന്റ് മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

Also Read : ആറ് മാസമായി ഫോണ്‍ ഇല്ല, വീട് ഏത് നിമിഷവും നഷ്ടപ്പെടാം; കാംബ്ലി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News