തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ ക്യൂ 7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ഔഡി. നിരവധി മാറ്റങ്ങളാണ് ക്യു 7 വിൽ കമ്പനി കൊണ്ടുവന്നിരിക്കുന്നത്. റീഡിസൈൻ ചെയ്‌ത മുൻവശമാണ് ഇതിലെ ഏറ്റവും വലിയ സവിശേഷത. ഫ്രണ്ട് ഗ്രില്ലിലെ മാറ്റം ഇതിന്റെ പ്രധാന ആകർഷണമാണ്.
ഇതിൽ എൽഇഡി ഡിആർഎല്ലുകൾ പുതിയ ‘മാട്രിക്സ് എച്ച്ഡി’ എൽഇഡി ലാമ്പുകൾക്കൊപ്പമാണ് നൽകിയിരിക്കുന്നത്.മുന്നിലേയും പിന്നിലേയും ബമ്പറുകളിൽ മാറ്റമുണ്ട്. പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്ക്, സൈഡ് എയർ കർട്ടനുകൾ എന്നിവയും ഔഡി ക്യു 7 വിലെ ആകർഷണങ്ങളാണ്.
പുതിയ അലോയ് വീൽ ഡിസൈനും ഇതിന് പ്രീമിയം ലുക്ക് നൽകുന്നു.അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റ്, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയും ഇതിന്റെ ലുക്ക് കൂട്ടും. എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും ഇതിലുണ്ട്. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന്. സഖീർ ഗോൾഡ്,ഗ്ലേസിയർ വൈറ്റ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്.
also read: സുരക്ഷമുഖ്യം; സുഖയാത്രക്കായി കൂടുതൽ ഫീച്ചറുമായി ഊബർ
ആമസോൺ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകളെ പിന്തുണയ്‌ക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പുതിയ Q7 ൽ ഉണ്ട് .
ഔഡി Q7 ന്റെ ഔദ്യോഗിക ബുക്കിംഗ് നവംബറിൽ ആരംഭിച്ചിരുന്നു.പ്രീമിയം പ്ലസ് എന്ന വേരിയൻ്റിന് 88.66 ലക്ഷവും ടെക്നോളജി എന്ന വേരിയൻ്റിന് 97.81 ലക്ഷവുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here