കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കരുത് എന്ന് ആത്മക്ക് മറുപടി നൽകി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാർ. അപചയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അഭിനേതാക്കൾ ഏറ്റെടുക്കേണ്ട. തന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നുമാണ് പ്രേംകുമാർ ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് നൽകിയ മറുപടി.
സീരിയലുകളെ വിമർശിച്ചു കൊണ്ടുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ ആത്മ രംഗത്തുവന്നിരുന്നു. ഇതിനെതിരെ നിരവധിയാളുകളാണ് പ്രേംകുമാറിനെ വിമർശിച്ച് രംഗത്തെത്തിയത്. ഒരിക്കല്‍ തന്റെ ജീവിതോപാധിയായിരുന്ന മലയാള സീരിയലുകള്‍ക്ക് സെൻസറിങ് ആവശ്യമാണെന്നും എന്‍ഡോസൾഫാനേക്കാള്‍ വിഷലിപ്തമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രസ്‌താവന.
‘ഞാനൊരു സീരിയൽ വിരുദ്ധനല്ല, സീരിയലുകൾ നിരോധിക്കണം എന്നല്ല പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് ഉയർത്തിയത്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. കാളപെറ്റു എന്ന് കോൾക്കുമ്പോൾ കയറെടുക്കരുത്. ഇപ്പോൾ ഈ മറുപടിയെങ്കിലും പൂർണമായി വായിക്കാനും മനസിലാക്കാനും നിങ്ങൾ തയ്യാറാകണം’എന്നും പ്രേംകുമാർ തുറന്നകത്തിൽ പറയുന്നു.
also read: തിയേറ്ററില്‍ കാണാത്തവര്‍ക്ക് ഒടിടിയില്‍ കണ്ട് ആസ്വദിക്കാം, നേരത്തെ കാണാത്തതിലെ നിരാശ പങ്കുവെക്കാം- കങ്കുവ ഉടന്‍ സ്ട്രീമിങ്ങിന്
എന്തെങ്കിലും കുറവുകള്‍ സീരിയലുകള്‍ക്കുണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതലയിലാണ് പ്രേംകുമാര്‍ ഇരിക്കുന്നത്. പ്രേംകുമാര്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എന്‍ഡോസൾഫാന്‍ വിതറിയിരിക്കുന്നത് എന്നും ആത്മ അംഗങ്ങൾ കത്തിൽ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here