പ്രേംനസീർ സുഹൃത് സമിതി മാധ്യമ അവാർഡ് കൈരളി ന്യൂസിന്

പ്രേംനസീർ സുഹൃത് സമിതിയുടെ 2023 ലെ മാധ്യമ അവാർഡിന് കൈരളി ടിവി, ന്യൂസ് എഡിറ്റർ ലെസ്‌ലി ജോൺ, റിപ്പോർട്ടർ വിജിൻ വായാന്തോട് എന്നിവർ അർഹരായി.

ALSO READ: തമിഴിലും വിലസാന്‍ ഷെയ്ന്‍ നിഗം; ‘മദ്രാസ്‌ക്കാരന്റെ’ ടീസര്‍ പുറത്ത്

ആഗോള താപനത്തിന്റെയും,കാലാവസ്ഥ വ്യതിയാനത്തിന്റെയും ഭീഷണി വ്യക്തമാകുന്ന “തിരമാലകളുടെ വ്യതിയാനങ്ങൾ” എന്ന റിപ്പോർട്ടിനാണ് ലെസ്ലി ജോൺ മികച്ച സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിൽ അവാർഡിന് അർഹമായത്.

ALSO READ: പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു; വിമർശനവുമായി കെപിസിസി യോഗം

മികച്ച സാമൂഹിക വിശകലന റിപ്പോർട്ടർ എന്ന പുരസ്‌കാരമാണ് വിജിൻ കരസ്ഥമാക്കിയത്.

മുതിർന്ന മാധ്യമപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ്‌യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ എസ്‌ ആർ ശക്തിധരൻ ചെയർമാനും ദൂരദർശൻ മുൻ ന്യൂസ്‌ അവതാരിക മായ ശ്രീകുമാർ, പത്രപ്രവർത്തകൻ വിനോദ്‌ വൈശാഖി എന്നിവർ മെമ്പർമാരായിട്ടുള്ള ജൂറി കമ്മിറ്റിയാണ്‌ പുരസ്കാരാർഹരെ തിരഞ്ഞെടുത്തത്‌. ആഗസ്ത്‌ അവസാനം സ്പീക്കർ എ എൻ ഷംസീർ പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News