ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ തയ്യാറാക്കാം ടേസ്റ്റി അയക്കൂറ ഫ്രൈ

മത്സ്യപ്രിയരുടെ പ്രിയപ്പെട്ട ഒന്നാണ് നെയ്മീന്‍ എന്നറിയപ്പെടുന്ന അയക്കൂറ. അയക്കൂറ കൊണ്ട് ടേസ്റ്റി ആയിട്ടുള്ള ഒരു ഫ്രൈ തയ്യാറാക്കാം.

ചേരുവകള്‍

അയക്കൂറ (നെയ്മീന്‍)- 2 കഷ്ണങ്ങള്‍

ഉപ്പ് -പാകത്തിന്

കറിവേപ്പില- 1 തണ്ട്

നാരങ്ങ നീര്- 10 മില്ലി

മഞ്ഞള്‍പ്പൊടി- 2 ഗ്രാം

കുരുമുളക് പൊടി- 5 ഗ്രാം

കശ്മീരി മുളകുപൊടി- 15 ഗ്രാം

ഇഞ്ചി അരിഞ്ഞത്- 10 ഗ്രാം

വെളുത്തുള്ളി അരിഞ്ഞത്- 10 ഗ്രാം

ചെറിയ ഉള്ളി അരിഞ്ഞത്- 50 ഗ്രാം

വെളിച്ചെണ്ണ- 85 മില്ലി

Also Read: ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കൂ; ഗുണങ്ങള്‍ ഏറെ

തയ്യാറാക്കുന്ന വിധം

അയക്കൂറ കഷണങ്ങളായി മുറിച്ചെടുക്കണം. ശേഷം ഉപ്പ്, കുരുമുളക്, മഞ്ഞള്‍പ്പൊടി, നാരങ്ങ നീര്, കാശ്മീരി മുളകുപൊടി എന്നിവ മിക്‌സ് ചെയ്തിന് ശേഷം മത്സ്യം ഈ പേസ്റ്റ് ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്യുക. ബാക്കിയുള്ള ഈ പേസ്റ്റിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

വെളിച്ചെണ്ണ ഉപയോഗിച്ച് മീന്‍ ഫ്രൈ ചെയ്യുക. മീന്‍ പകുതി വേവിച്ചു കഴിഞ്ഞാല്‍, തയ്യാറാക്കിയ മസാല മത്സ്യത്തിന്റെ ഇരുവശങ്ങളിലും പുരട്ടി 5 മുതല്‍ 8 മിനിറ്റ് വരെ ചെറിയ തീയില്‍ വേവിക്കുക. അരിഞ്ഞ പച്ചക്കറികള്‍ ഹൃദയാകൃതിയില്‍ ഒരു പ്ലേറ്റില്‍ അടുക്കിയശേഷം തയ്യാറാക്കിയ മത്സ്യം വെച്ച് അലങ്കരിക്കാം. ചോറിനൊപ്പം കഴിയ്ക്കാന്‍ ഉഗ്രന്‍ ഫിഷ് ഫ്രൈ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News