തിരുവനന്തപുരത്ത് പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പിതൃതർപ്പണ ചടങ്ങുകൾ ജൂലൈ 17 പുലർച്ചെയാണ് ആരംഭിക്കുന്നത് .വർക്കല പാപനാശം, ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം എന്നിവിടങ്ങളിൽ വര്ഷം തോറും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ അരുവിക്കരയിലും ശിവഗിരിയിലും തർപ്പണത്തിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വംബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും സ്വകാര്യ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും കൂടാതെ നദീതീരങ്ങളിലും ബലികർമ്മങ്ങൾ നടക്കുന്നുണ്ട്.
അരുവിപ്പുറത്ത് ഈ വർഷം 500 പേർക്ക് ഒരുമിച്ചിടാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് പിതൃതർപ്പണം മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വർക്കല പാപനാശത്ത് മണ്ഡപത്തിനോടു ചേർന്ന് പ്രത്യേക പന്തൽ സജ്ജീകരിക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. പൊലീസ്, മെഡിക്കൽ ടീം, വാട്ടർഅതോറിട്ടി, വൈദ്യുതിവകുപ്പ്, തദ്ദേശസ്വയംഭരണ തുടങ്ങിയ സ്ഥാപനങ്ങൾ തർപ്പണചടങ്ങുകൾക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്നതിനുള്ള തിരക്കിലാണ്.
also read; പൊലീസ് സഹോദരങ്ങൾക്ക് ഒരേ സ്റ്റേഷനിൽ ജോലി, അപൂർവമായ സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷനിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here