ചേലക്കര ഉപതെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

CHELAKKARA ELECTION

ചേലക്കര ഉപതെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം തുടങ്ങിയവ കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറസ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇവിഎം മെഷീനുകളുടെ കമ്മീഷനിങ്ങും സ്‌ട്രോങ്‌റൂമും വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളും ചെമ്പൂക്കാവ് ഇവിഎം വെയര്‍ഹൗസും ചീഫ് ഇലക്ടറല്‍ ഓഫീസറും സംഘവും സന്ദര്‍ശിച്ചു.

ALSO READ; മഴ കനക്കും; തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കളക്ട്രേറ്റ് വീഡിയോകോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസന്‍ ജോസ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, എ.ഡി.എം ടി. മുരളി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, അസി. കളക്ടര്‍ അതുല്‍ സാഗര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സന്ദര്‍ശനത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറോടൊപ്പം ചേലക്കര ഉപതിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജോയിന്റ് സി.ഇ.ഒ റുസ്സി ആര്‍.എസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, അസി. കളക്ടര്‍ അതുല്‍ സാഗര്‍, ചേലക്കര നിയമസഭാ മണ്ഡലം വരണാധികാരി എം.എ ആശ, ഉപ വരണാധികാരി ടി.പി കിഷോര്‍, കുന്നംകുളം പോലീസ് അസി. കമ്മീഷണര്‍ സി.ആര്‍ സന്തോഷ് തുടങ്ങിവരും സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News