മലയാളി പ്രവാസികളുടെ ആഗോള സംഗമം; മൈഗ്രേഷൻ കോൺക്ലേവ് 2024-നായുള്ള ഒരുക്കങ്ങൾക്ക് യുഎഇയിൽ വിപുലമായ തുടക്കം

ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024 നായുള്ള ഒരുക്കങ്ങൾക്ക് യുഎഇയിൽ വിപുലമായ തുടക്കം. വിദേശനാണ്യ വളർച്ചയ്ക്കൊപ്പം കേരളത്തിന്റെ വിജ്ഞാന സമ്പദ് ഘടനയുടെ വളർച്ചയിലും വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് പ്രവാസികളെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് 2024’ ന് മുന്നോടിയായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഡിസംബർ 13 നു സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ യുഎഇയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രഗത്ഭർ, എന്നിവർ പങ്കെടുത്തു. ലോക കേരളസഭാംഗവും ഓർമ മുഖ്യ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ ലോകകേരളസഭാംഗം സൈമൺ സാമുവൽ മോഡറേറ്ററായി.

Also Read; ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിട്ട വ്യക്തി; ഗാ​യ​ത്രി വ​ർ​ഷ​ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കൂടിയായ ഡോ. തോമസ് ഐസക്, വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ പത്‌മകുമാർ, കോൺക്ലേവ് സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, കോ- ഓർഡിനേഷൻ കൺവീനർ ജോർജ് വർഗീസ്, കോൺക്ലേവ് അക്കാഡമിക് വിഭാഗം ചുമതല വഹിക്കുന്ന ഡോ. റാണി എന്നിവർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രമാണ് തിരുവല്ലയിൽ പരിപാടി സംഘടിപ്പിക്കുന്നത്. 75 രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം പ്രവാസികൾക്ക് പങ്കെടുക്കാനാവും വിധം ഓൺലൈനായും നേരിട്ടും ആയാണ് കോൺക്ലേവ് വിഭാവനം ചെയ്യുന്നത്.

Also Read; രാജ്യത്ത് വാടക ​ഗർഭധാരണം പ്രോത്സാഹിപ്പിക്കരുത്: ഡൽഹി ഹൈക്കോടതി

മൂന്നു ദിവസം വിവിധ വേദിയിലായി നടക്കുന്ന സമ്മേളനത്തിൽ 60ഓളം വിഷയങ്ങളിലായി 600ൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. വൈജ്ഞാനിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക്, വിദഗ്ദ്ധ തൊഴിൽ മേഖലകളിലെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തേണ്ടത്, വയോജന പരിപാലനത്തിൽ ആവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ഗൗരവമേറിയ ചർച്ചകൾക്കൊപ്പം, പ്രവാസ സംബന്ധിയായ 16 ഓളം അനുബന്ധ വിഷയങ്ങളും കോൺക്ലേവ് അഭിസംബോധന ചെയ്യും. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ചർച്ചാ വിഷയങ്ങളും ഇതിനകം വെബ്സൈറ്റിൽ ലഭ്യമാണ്. യുഎഇയിൽ നിന്നുള്ള നിരവധി മലയാളികൾ ഇതിനകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്‌തുതുടങ്ങി. മൈഗ്രേഷൻ കോൺക്ലേവിനായി പരമാവധി പ്രവാസികളെയും പ്രവാസ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട്, യുഎഇയിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി പ്രവാസി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News