ഒന്നാമത് റാഗ്‌ബാഗ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് മേളയ്ക്കായി അനന്തപുരിയിൽ ഒത്തുചേരുക. മലയാളിയായ റോയ്‌സ്റ്റൻ അബേലാണ് ഈ അപൂർവ കലാവിരുന്ന് സംവിധാനം ചെയ്തിരിക്കുന്നത്.
കാഴ്ചയെന്നാൽ നേർ രേഖയിലെ നോട്ടങ്ങൾ മാത്രമല്ലെന്നും ഇടത്തും വലത്തും മുകളിലും കാഴ്ചയുടെ വൈവിധ്യങ്ങൾ നമ്മെ വിസ്മയിപ്പിക്കാൻ കാത്തിരിപ്പുണ്ടെന്നും ഓർമ്മപ്പെടുത്തി കൊണ്ടാണ് ഒന്നാമത് റാഗ്‌ബാഗ് മേള ഒരുങ്ങുന്നത്. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജാണ് സംഘാടകർ.
Also Read: വായനാനുഭവത്തിന് കാഴ്ചയുടെ നിറക്കൂട്ടൊരുക്കി ചിന്താവിഷ്ടയായ സീതയുടെ കലിഗ്രാഫി പതിപ്പ്
ഇന്ത്യയെ കൂടാതെ പോളണ്ട് , ഡെന്മാർക്ക് , ജർമനി , ഫ്രാൻസ് , ഇറ്റലി , ബെൽജിയം , നെതർലൻഡ്സ് , സ്പെയിൻ , ചിലി എന്നി രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് മേളയെ വർണ്ണാഭമാക്കാൻ എത്തിചേർന്നിരിക്കുന്നത് .
മംഗനിയർ സെഡക്ഷനാണ് മേള കാത്തിരിക്കുന്ന അത്ഭുതം. ലോകത്തെ എഴുന്നൂറ് വേദികൾക്ക് ശേഷം മംഗനിയർ സംഘം ആദ്യമായി അനന്തപുരിയെ വിസ്മയിപ്പിക്കാനെത്തുന്നു .
Also Read: വായനയുടെ ജ്ഞാനസ്‌നാനമാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്: സുഭാഷ് ചന്ദ്രന്‍
മൂന്ന് രാജ്യങ്ങളുടെ സംയുക്ത കലാവിഷ്കാരമായ പൂമാല കഥ, സംഗീതത്തിന്റെ മന്ത്രികതയുമായി അനിരുദ്ധ് വർമ്മ കളക്ടീവ് . ഡെന്മാർക്കിൽ നിന്നുള്ള റ്റിൽഡേ നുഡ്സൺ എന്നിവയെല്ലാം തലസ്ഥാന നഗരിയെ അമ്പരപ്പിക്കും.
കൂടാതെ വർക്ഷോപ്പുകൾ , സെമിനാറുകൾ , ചർച്ചകൾ എന്നിവയും ഒന്നാമത് റാഗ്‌ബാഗ് മേളയുടെ ഭാഗമായുണ്ട് ,ജനുവരി 14 മുതൽ 19 വരെ കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് റാഗ്‌ബാഗ് മേള സംഘടിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here