മണിപ്പൂര്‍ നിയമസഭ സമ്മേളനം തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

മണിപ്പൂര്‍ നിയമസഭ സമ്മേളനം 29ന് തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  നിയമസഭാ സമ്മേളനത്തിൽ ചുരാചന്ദ്പൂരിൽ നിന്നുള്ള കുകി എം എൽ എമാർ പങ്കെടുക്കാൻ സാധിക്കില്ലെന്ന് വിവരമറിയിച്ചു. സുരക്ഷ പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

also read:സാമ്പത്തിക പിന്താങ്ങൽ പദ്ധതി;ഓണക്കാലത്ത് തൊഴിലാളികൾക്ക് ധനസഹായവുമായി തൊഴിൽവകുപ്പ്

21ന്‌ സമ്മേളനം നടത്താൻ സർക്കാർ ശിപാർശ ചെയ്‌തിരുന്നെങ്കിലും ​ഗവര്‍ണര്‍ അനുമതി നൽകിയിരുന്നില്ല.പിന്നീട് 29ന് ചേരാമെന്ന് ഗവർണർ അനസൂയ ഉയികെ തന്നെ അറിയിക്കുകയായിരുന്നു.

also read:മധുരയില്‍ ട്രെയിനില്‍ തീപിടിത്തം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

സഭചേരാനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ ​ഗവര്‍ണര്‍ അനസൂയ അം​ഗീകരിക്കാത്തത് കടുത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി നിയമസഭ അവസാനമായി സമ്മേളിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News