വയനാട് കേണിച്ചിറയിൽ കടുവയിറങ്ങി പശുക്കളെ കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Also Read; ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിക്ക് സമീപം വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തി
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാളിയേക്കൽ ബെന്നി കിഴക്കേടത്ത് സാബു എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. മറ്റൊരു പശുവിനേയും കടുവ ഇതിന് മുൻപ് കൊന്നുതിന്നിരുന്നു. നാല് ദിവസത്തിനിടെ നാല് വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതോടെ ജനങ്ങൾ പ്രതിഷേധമാരംഭിക്കുകയായിരുന്നു. പശുവിന്റെ മൃതദേഹവുമായി കേണിച്ചിറ ടൗണിലേക്ക് എത്തിയ നാട്ടുകാർ റോഡുപരോധിച്ച് സമരമാരംഭിച്ചു. രണ്ട് മണിക്കൂറോളം സമരം തുടർന്നു.കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ട് വെച്ചത്.
Also Reading; ‘ഇതാണ് യുപി മോഡൽ’, പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ്, ഭയന്ന് വിറച്ച് ജനങ്ങൾ: വീഡിയോ
ഇതിനിടെ വനം വകുപ്പ് സ്ഥിതിഗതികൾ വകുപ്പ് മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരേയും അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന് മയക്കുവെടി വെക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശിച്ചു. വെറ്ററിനറി ഡോക്ടർമ്മാർ സ്ഥലം സന്ദർശ്ശിച്ച് റിപ്പോർട്ട് നൽകണം, ജില്ലാ കളക്ടർ നടപടികൾ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപടികൾ ഡിഎഫ്‌ഒ ചുമതലയുള്ള വി രഞ്ജിത്ത് ജനങ്ങളോട് വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here