വീട്ടില്‍ പച്ചമുളക് ഉണ്ടോ? തയ്യാറാക്കാം ടേസ്റ്റി അച്ചാര്‍

കിടിലന്‍ അച്ചാര്‍ തയാറാക്കാന്‍ വീട്ടിലുള്ള പച്ചമുളക് മാത്രം മതി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1. പച്ചമുളക് – 200 ഗ്രാം (അധികം എരിവ് ഇല്ലാത്തത് )
2. പെരും ജീരകം – 2 1/2 ടേബിള്‍ സ്പൂണ്‍
3. നല്ല ജീരകം – 1/2 ടീസ്പൂണ്‍
4. ഉലുവ – 1/4 ടീസ്പൂണ്‍
5. വെളുത്ത /കറുത്ത എള്ള് – 1 ടീസ്പൂണ്‍
6. മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
7. കടുക് – 2 1/4 ടീസ്പൂണ്‍
8. കായം പൊടി – 1/2 ടീസ്പൂണ്‍
9. കടുക് എണ്ണ – 100 മില്ലി
10. വിനാഗിരി – 2 അല്ലെങ്കില്‍ 3 ടീസ്പൂണ്‍
11. ഉപ്പ്- ആവശ്യത്തിന്

ALSO READ:തേങ്ങാ ചമ്മന്തി മടുത്തോ? എങ്കിൽ പപ്പടം കൊണ്ടൊരു ചമ്മന്തി ഉണ്ടാക്കി നോക്കു

തയ്യാറാക്കുന്ന വിധം

പച്ചമുളക് ഞെട്ട് കളഞ്ഞു നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ എടുക്കണം. ഇത് ചെറുതാക്കി നുറുക്കി എടുക്കുക. ഒരു ഫ്രൈയിങ് പാനില്‍ പെരുംജീരകം, ജീരകം, ഉലുവ എന്നിവ കളര്‍ മാറുന്നതു വരെ വറുക്കണം. തീ അണച്ചു കടുക് ചേര്‍ത്തു ഒരു മിനിറ്റ് ഇളക്കുക. ചൂടാറിയ ശേഷം മിക്‌സിയില്‍ ഇട്ടു ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക. അതിലേക്കു മഞ്ഞള്‍ പൊടി, കായം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് നുറുക്കി വച്ച പച്ചമുളകിലേക്കു ചേര്‍ക്കണം.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഒരു ഫ്രൈയിങ് പാനില്‍ കടുക്, എണ്ണ എന്നിവ നന്നായി ചൂടാക്കിയ ശേഷം തണുക്കാന്‍ വെയ്ക്കുക. തണുത്ത ശേഷം പച്ചമുളകിലേക്ക് ഒഴിച്ച് ഇളക്കുക. അതിലേക്കു വിനാഗിരി കൂടി ചേര്‍ത്തിളക്കാം. കുറച്ച് നേരം തുറന്നു വെച്ചതിന് ശേഷം വായു കടക്കാത്ത നല്ല കുപ്പിയില്‍ സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration