ഒരുപാട് ആരാധകരുള്ള ഒരു വിഭവമാണ് കൊഞ്ച്. ഇതാ അടിപൊളി കൊഞ്ച് മസാല തയ്യാറാക്കാം. അത്താഴത്തിന് ഇത് സ്‌പെഷ്യല്‍ രുചി കൂട്ടും
ചേരുവകള്‍
കൊഞ്ച് – കാല്‍കിലോ
തക്കാളി – 2 എണ്ണം
സവാള – 3 എണ്ണം
പച്ചമുളക് – 4
വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്
മുളക്‌പൊടി – മൂന്ന് ടീസ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
അടുപ്പില്‍ പാത്രം വെച്ച് ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. രണ്ട് മിനിറ്റിനു ശേഷം പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം മൂന്ന് സവാള കനം കുറച്ച് അരിഞ്ഞത് ചേര്‍ക്കുക. സവാള നല്ലവണ്ണം മൂത്ത് വരുമ്പോള്‍ മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ,പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.
ശേഷം നീളത്തില്‍ അരിഞ്ഞ രണ്ട് തക്കാളി ചേര്‍ത്ത് പത്ത് മിനിറ്റ് വഴറ്റുക. 250 ഗ്രാം കൊഞ്ച് വൃത്തിയാക്കി കഴുകി വെച്ചത് ഇനി മസാലയിലേയ്ക്ക് ചേര്‍ക്കുക. കൊഞ്ച് മസാലയില്‍ ഇളക്കി യോജിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. തയ്യാറായ കൊഞ്ച് മസാല മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി മല്ലിയില അരിഞ്ഞതും ക്യാരറ്റ്, വെള്ളരിക്ക കഷ്ണ
കമന്റ് ചെയ്യൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here