മാങ്ങ കറി ഫ്രം അങ്കമാലി; ചോറ് കാലിയാക്കാൻ ഇത് മതി

മാങ്ങ സീസൺ തുടങ്ങിയത് മുതൽ മാങ്ങ കൊണ്ടുള്ള പല റെസിപ്പികൾ ഉണ്ടാക്കുകയാണ് ഭക്ഷണ പ്രേമികൾ. പഴുത്തതും പച്ചയുമായ മാങ്ങ കൊണ്ട് കിടിലം രുചികരമായ ഐറ്റംസ് ആണ് പരീക്ഷിക്കുന്നത്.

ഇതിനായി ചോറിനൊപ്പം കൂട്ടാൻ നല്ല അങ്കമാലി മാങ്ങ കറി ഉണ്ടാക്കിയാലോ. വളരെ രുചികരമായ ഈ ഒരു മാങ്ങാ കറി മാത്രം മതി ചോറ് പാത്രം കാലിയാകാൻ. ഇതിനായി പച്ച മാങ്ങ, സവാള ,ചെറിയ ഉള്ളി,പച്ചമുളക്, ഇഞ്ചി,കറിവേപ്പില,മല്ലിപ്പൊടി,കാശ്മീരി മുളകുപൊടി,
മഞ്ഞൾ പൊടി,വിനാഗിരി,ഉപ്പ്,തേങ്ങാപ്പാൽ,ചുവന്ന ഉണങ്ങിയ മുളക്,കറിവേപ്പില,വെളിച്ചെണ്ണ എടുക്കുക.

ALSO READ: ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

ഒരു പാത്രത്തിൽ മാങ്ങ വൃത്തിയാക്കി കഷ്ണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക. സവാള ,ഉള്ളി അരിഞ്ഞത് , പച്ചമുളക് മുറിച്ചത് , ഇഞ്ചി, കറിവേപ്പില എന്നിവ മല്ലിപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, വിനാഗിരി, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക.ശേഷം കൈകൊണ്ടു നന്നായി തിരുമ്മി മസാലകൾ പിടിപ്പിക്കുക.ഒരു 5 മിനിറ്റെങ്കിലും തിരുമ്മണം.

അടുപ്പിൽ പാത്രം വെച്ച് അതിലേക്കു രണ്ടാം തേങ്ങാപ്പാൽ ഒഴിക്കുക.നേരത്തെ മിക്സ് ചെയ്ത് വെച്ച ഉള്ളി ചേർന്ന കൂട്ട് ഇതിലേക്ക് ഇടുക. ശേഷം വേവാൻ വെയ്ക്കുക. നന്നായി തിളച്ചു മസാലകളുടെ പച്ച ടേസ്റ്റ് പോകുന്ന സമയത്തു നുറുക്കി വച്ച മാങ്ങാ ചേർത്ത് വേവിക്കാം.മാങ്ങയും ഉള്ളിയുമൊക്കെ വെന്തുവരുമ്പോൾ ഒന്നാം പാൽ കൂടി ചേർത്ത് ഒരു മിനിട്ടിനു ശേഷം തീ ഓഫ് ചെയ്യുക. ഉപ്പ് പാകമാണോ എന്ന് നോക്കുക. ശേഷം കടുക് താളിച്ച് ഇതിലേക്ക് ഒഴിച്ച് ഇളക്കുക. ചോറ് കൂട്ടി കഴിക്കാൻ ഇത് തന്നെ ധാരാളം.

ALSO READ: തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News