ജൂസി ജൂസി… ഓറഞ്ച് ജൂസേ…

ഓറഞ്ച് ജ്യൂസ് ഇഷ്ടപ്പെടാത്തവരുണ്ടോ?

മധുരമേറിയതും രസകരവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ജ്യൂസ് ഏത് പ്രായക്കാർക്കും ഒരു പോലെ ആശ്രയിക്കാവുന്ന ഒരു പാനീയമാണ്.
ഓറഞ്ച് വിറ്റാമിനുകളും ധാതുക്കളും ധാരാളമുള്ള ഒരു പഴവർഗ്ഗമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കോശങ്ങളുടെ നാശത്തെ തടയുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സിയാണ്. ഓറഞ്ചിൽ കാണപ്പെടുന്ന വിറ്റാമിൻ സിക്ക് മറ്റ് ആരോഗ്യ ഗുണങ്ങളും ഉണ്ട്.

ALSO READ : മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക്

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, കാൻസർ തുടങ്ങിയ അവസ്ഥകളുടെ തീവ്രത കുറയ്ക്കുകയും ചെയ്യും. വൈറസുകൾക്കും രോഗാണുക്കൾക്കും എതിരെ സംരക്ഷിക്കാൻ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തുകയും വിളർച്ചക്കെതിരെ പോരാടുകയും ചെയ്യുന്നു. രക്തസമ്മർദ്ദവും സ്ട്രെസ് ഹോർമോണായ കോർട്ടിസോളും കുറയ്ക്കുന്നു. പറഞ്ഞ് പറഞ്ഞ് ഓറഞ്ചിന്റെ ഗുണങ്ങൾ മാത്രം അറിഞ്ഞാൽ പോരല്ലോ…? ഒരു ജ്യൂസ് ഉണ്ടാക്കിയാലോ….

ചേരുവകൾ

ഓറഞ്ച് – 1.5 കപ്പ്
വെള്ളം – 1/2 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ (അഭിരുചിക്കനുസരിച്ച് ചേർക്കുക)
നാരങ്ങ നീര് – 2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെൻഡറിൽ ഓറഞ്ച് കുരു കളഞ്ഞ്, വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. ശേഷം 2 ടീസ്പൂൺ നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തണുപ്പ് ആവശ്യമെങ്കിൽ ഐസ് ക്യൂബുകൾ ചേർക്കാം.

ഇതാ രുചികരമായ ഓറഞ്ച് ജ്യൂസ് തയ്യാറായിരിക്കുകയാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News