കുറഞ്ഞ ചേരുവകൾ കൊണ്ട് സ്വാദിഷ്ടമായ മാങ്ങ കിണ്ണത്തപ്പം ഉണ്ടാക്കാം

മാങ്ങ കൊണ്ടുള്ള ഒരു അടിപൊളി കിണ്ണത്തപ്പം ഉണ്ടാക്കിയാലോ. വളരെ സ്വാദിഷ്ടമായ ഒന്നാണ് മാങ്ങാ കിണ്ണത്തപ്പം. കുട്ടികൾക്കും മുതിര്ന്നവര്ക്കും ഇത് ഒരുപോലെ ഇഷ്ട്ടമാകും .ഇതിനായി പഴുത്ത മാങ്ങ,തേങ്ങ പാല്‍, പഞ്ചസാര,ബദാം, പിസ്താ ,അണ്ടിപ്പരിപ്പ്, അരിപ്പൊടി എന്നിവ എടുക്കുക.

ALSO READ: ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം; തൃശൂർ സ്വദേശി പിടിയിൽ

തയ്യറാക്കുന്നതിനായി തൊലി കളഞ്ഞ് വൃത്തിയാക്കിയ പഴുത്ത മാങ്ങ മിക്സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക.അതിലേക്ക് തേങ്ങ പാല്‍, പഞ്ചസാര, അരിപ്പൊടി കൂടി ചേര്‍ത്ത് കൊടുക്കുക. ശേഷം ഒന്നുകൂടി നല്ലതുപോലെ അരച്ചെടുക്കുക.പിന്നീട് ഒരു ബൗളിൽ അല്‍പ്പം എണ്ണ പുരട്ടിയിട് ഒരു വാഴ ഇല വെച്ച് അതിലേക്ക് അരച്ചെടുത്ത മാങ്ങ, തേങ്ങ പാല്‍ എന്നിവയുടെ കൂട്ട് ഇതിലേക്ക് ഒഴിക്കുക.ശേഷം ഇതിന്റെ മുകളിലേക്ക് അണ്ടിപ്പരിപ്പ് ,പിസ്താ ഇട്ട് കൊടുക്കുക.

പിന്നീട് ഒരു ഇഡ്ഡലി പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിനു ശേഷം അതിന്റെ മുകളില്‍ ആയി കിണ്ണത്തപ്പത്തിന്റെ കൂട്ട് വെച്ചു കൊടുക്കുക. അതിന്റെ മുകളില്‍ ആയി പാത്രം വെച്ച്‌ മൂടുക.ശേഷം ഇഡ്ഡലി പാത്രത്തിന്റെ അടപ്പുകൊണ്ട് അടച്ചു വെക്കുക കുറച്ച്‌ സമയം കഴിഞ്ഞ് തുറന്ന് നോക്കാം.
ചൂട് മാറിയ ശേഷം കിണ്ണത്തപ്പം മറ്റൊരു പത്രത്തിലേക്ക് മാറ്റുക.

ALSO READ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് പ്രതികൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News