ചൂട് സമയത്ത് നല്ല മാംഗോ കുൽഫി ഐസ്ക്രീം വീട്ടിൽ തയ്യാറാക്കിയാലോ. സീസൺ ആയത് കൊണ്ട് തന്നെ മാമ്പഴം സുലഭമായി ലഭിക്കും. കുറഞ്ഞ ചേരുവകൾ കൊണ്ടുതന്നെ മാംഗോ കുൽഫി ഐസ്ക്രീം ഉണ്ടാക്കാം. അതിനായി നല്ല കട്ടിയുള്ള പാൽ, പാൽപ്പൊടി, പഞ്ചസാര, മാമ്പഴത്തിന്റെ പൾപ്പ് എന്നിവ എടുക്കുക.
ALSO READ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇതിനായി കട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് പാൽ ഒഴിച്ച് തിളപ്പിക്കുക. മിക്സിയിൽ മാങ്ങ കഷ്ണങ്ങളും പഞ്ചസാരയും ചേർത്ത് നന്നയി അരച്ചെടുക്കുക വെള്ളം ഒഴിക്കരുത്. അരച്ചെടുത്ത ഈ മിശ്രിതം മാറ്റിവെക്കുക.
ഒരു ചെറിയ പാത്രത്തിൽ പാൽ പാൽപ്പൊടിയുമായി കലർത്തി നന്നായി യോജിപ്പിക്കുക. പാൽ തിളച്ചുകഴിഞ്ഞാൽ, ഈ മിശ്രിതം തിളയ്ക്കുന്ന പാലിലേക്ക് ചേർക്കുക, തുടർച്ചയായി ഇളക്കുക. ഇനി തീ കുറച്ച് പാൽ പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. പാൽ തിളച്ച് പകുതിയാകുമ്പോൾ
ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെയ്ക്കുക. തണുത്തു കഴിഞ്ഞാൽ അരച്ചുവെച്ച മാംഗോ മിക്സിലേക്ക് ചേർക്കുക. ശേഷം ഇത് മാംഗോ കുൽഫി മോൾഡുകളിലേക്ക് ഒഴിച്ച് കുറഞ്ഞത് 8 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here