ചോറിനൊപ്പം കഴിക്കാൻ പപ്പടം ചമ്മന്തി തയ്യാറാക്കാം

pappadam

ചോറിനൊപ്പം കഴിക്കാൻ രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കിയാലോ. അതും സാധാരണ ഉണ്ടാക്കുന്നത് പോലെ അല്ല. ചേരുവകളിൽ ചില മാറ്റം വരുത്തിയാൽ നല്ല കിടിലം ഒരു ചമ്മന്തി ഉണ്ടാക്കാം. ചോറിനു കറികൾ ഒന്നുമില്ല എന്ന പരിഭവം ഒഴിവാക്കുകയും ചെയ്യാം. പപ്പടം ഉണ്ടെങ്കിൽ നല്ല രുചിയുള്ള ഒരു ചമ്മന്തി തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ

പപ്പടം -2
വറ്റൽ മുളക് -3
വെളിച്ചെണ്ണ- ഒരു ടീ സ്പൂൺ
തേങ്ങ – അരകപ്പ്
ചുവന്നുള്ളി- 2 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പുളി- ആവശ്യത്തിന്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- ആവശ്യത്തിന്
കാശ്മീരി മുളക് പൊടി- എരിവിന്

also read: ഇതിപ്പോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അല്ലേ! അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ ഇതൊക്കെ…

ആദ്യം പപ്പടം ചുട്ടെടുക്കുക, ശേഷം ഒരു പാനിൽ വെളിച്ചെണ്ണയിൽ ഉണക്കമുളക് വഴറ്റുക. ഇനി ഒരു മിക്സി ജാറിൽ ചുട്ടെടുത്ത പപ്പടവും ഉണക്കമുളകും ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, തേങ്ങാ ചിരകിയത് പാകത്തിന് ഉപ്പ്, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക. നന്നായി അരയരുത്. കിടിലം രുചിയിൽ ഒരു ചമ്മന്തി റെഡി. ചോറ് കഴിക്കാൻ ഈ ചമ്മന്തി തന്നെ ധാരാളം മതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News