ബക്രീദിന് തയ്യാറാക്കാം ടേസ്റ്റി ബീഫ് പുലാവ്

ഈ ബക്രീദിന് ബിരിയാണിയ്ക്ക് പകരം ബീഫ് പുലാവ് തയ്യാറാക്കിയാലോ. ദം ചെയ്ത ബിരിയാണിയിൽ നിന്ന് ഏറെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. കുക്കറിൽ ആണെങ്കിൽ വളരെ പെട്ടന്ന് തന്നെ തയ്യാറാക്കാം.

ALSO READ: ‘ആദ്യം വിവാദം, പിന്നെ വിശദീകരണം’, കൂടെ തന്നെയുണ്ട്, ടീമിനെ ടെസ്റ്റ് ചെയ്‌തതാണെന്ന് റൊണാള്‍ഡീഞ്ഞോ

ഇതിനായി ബസുമതി അരി, ബീഫ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ്.ഇതിനായി ഉള്ളി ,ബീഫ് ചെറിയ കഷണങ്ങളായി മുറിച്ചത്, മാഗി ചിക്കൻ ക്യൂബ്,ഗരം മസാല , ബസുമതി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,എണ്ണ, മഞ്ഞൾ പൊടി,ഉപ്പ്, വെള്ളം എന്നിവ ആവശ്യമാണ്.

തയ്യാറാക്കുന്നതിനായി ഒരു കുക്കറിൽ എണ്ണ ചൂടാക്കി സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മാഗി ക്യൂബ്, ബീഫ് , ഗരം മസാല , മഞ്ഞൾപ്പൊടി , ഉപ്പ് എന്നിവയും ചേർത്ത് വഴറ്റുക.ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് ഒരു 4 , 5 വിസിൽ വരെ അടച്ച് വെച്ച് വേവിക്കുക. കുറച്ച് കഴിഞ്ഞ് അടപ്പ് തുറന്നു അതിലേക്ക് ചൂടുവെള്ളമൊഴിക്കുക. അതിൽ കഴുകി വറ്റിച്ച അരി ചേർക്കുക. ലിഡ് അടച്ച് പ്രഷർ ചെയ്ത് 1 വിസിൽ വരെ വേവിക്കുക. 1 വിസിലിന് ശേഷം തീ ഓഫ് ചെയ്ത് കുക്കർ തണുത്തതിനു ശേഷം തുറക്കുക. ശേഷം മിക്സ് ചെയ്ത് വിളമ്പുക.

ALSO READ: പേരാമ്പ്രയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News