ചക്കദിനത്തിൽ ഇടിച്ചക്ക കൊണ്ട് ഒരു കിടിലം വിഭവം തയ്യാറാക്കിയാലോ

എല്ലാ വർഷവും ജൂലൈ നാലിലാണ് ചക്ക ദിനം ആഘോഷിക്കുന്നത്. പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. ധാരാളം വിറ്റാമിനുകളും ആൻഡ് ഓക്സിഡന്റുകളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയോഗപ്രദമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരമായ ഉണ്ടാക്കാം.

ചോറിനൊപ്പം കഴിക്കാൻ നല്ല ഇടിച്ചക്ക തോരൻ രുചികരമായി തയ്യാറാക്കിയാലോ? ഇതിനായി ഇടിച്ചക്ക, തേങ്ങാ ചിരകിയത്, കടുക്, വറ്റൽ മുളക്,ഉഴുന്നുപരിപ്പ്, കറിവേപ്പില,വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ എടുക്കണം.

also read: ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും ഉത്തമം; ഇന്ന് ചക്കദിനം

തയ്യാറാക്കുന്നതിനായി ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വെക്കാൻ വെയ്ക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും കൂടി ഇതിലേക്ക് ചേർക്കുക. അടുപ്പിൽ നിന്ന് ഇറക്കുന്നതിനു തൊട്ടു മുന്നേ വെളിച്ചെണ്ണ അൽപ്പം ഒഴിച്ച് തീ ഓഫ് ചെയ്യുക.

also read: ‘സർക്കാർ നഴ്‌സറി സ്‌കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പ്’, സംഭവം മഹാരാഷ്ട്രയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News