മാമ്പഴം സീസൺ തുടങ്ങി, രുചിയൊട്ടും കുറയാതെ മാംഗോ ജാം വീട്ടിലുണ്ടാക്കും

മാമ്പഴം സീസൺ അല്ല. രുചിയോടെ വീട്ടിൽ മാംഗോ ജാം ഉണ്ടാക്കിയാല്ലോ. കടയിൽ നിന്ന് വാങ്ങുന്ന ജാമുകളിലെ പോലെ കെമിക്കലുകൾ ഇല്ലാതെ തന്നെ കിടിലം രുചിയിൽ ജാം തയ്യാറാക്കാം. അതുകൊണ്ടു തന്നെ കുട്ടികൾക്കും ഇത് വിശ്വസിച്ച് നൽകാൻ കഴിയും.ബ്രെഡിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഈ ജാം കൂട്ടിക്കഴിക്കാം.

ALSO READ: ഇഫ്താറിനൊരുക്കാം രുചിയേറും ചിക്കൻ ബ്രഡ് പോക്കറ്റ്

മൂന്ന് ചേരുവകൾ മാത്രം മതി. മാമ്പഴം, പഞ്ചസാര, നാരങ്ങ നീര് എന്നിങ്ങനെ മൂന്ന് ചേരുവകൾ മാത്രം ചേർത്തുണ്ടാക്കുന്ന മാംഗോ ജാം 100 ശതമാനം വിശ്വസിച്ച് കഴിക്കാവുന്നതാണ്. അതിനായി മാമ്പഴം കഴുകി തൊലി കളഞ്ഞ് അറിഞ്ഞ് പൾപ്പ് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കരുത്. ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് ഇതിലേക്ക് അരച്ചുവെച്ച മാമ്പഴം ഒഴിക്കുക. 3-4 മിനിറ്റ് ചെറുതീയിൽ ഈ മാംഗോ പൾപ്പ് വേവിക്കുക. കുറച്ചുകഴിയുമ്പോൾ നന്നായി ചൂടായി കുമിളകൾ വരുകയും ആ സമയം പഞ്ചസാര ചേർത്ത് ഇളക്കുകയും ചെയ്യുക. പഞ്ചസാര അലിയുമ്പോൾ നാരങ്ങാനീര് ചേർക്കുക.തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഇല്ലെങ്കിൽ പാനിൽ ഒട്ടിപ്പിടിക്കും. ഈ പൾപ്പ് കട്ടിയാകുന്നത് വരെ വേവിക്കുക,ശേഷം തീ ഓഫ് ചെയ്യുക.

ഇളം ചൂടാകുമ്പോൾ ജാറിൽ നിറയ്ക്കുക. തണുത്തു കഴിയുമ്പോൾ ജാം സെറ്റ് ആകും. ഗ്ലാസ് പാത്രത്തിൽ നിറയ്ക്കുകയും പാത്രത്തിൻ്റെ അടപ്പ് തുറന്ന് വെയ്ക്കണം. തണുത്തതിനു ശേഷംഅടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ALSO READ: ഹെന്ന സ്ഥിരമായി ചെയ്യുന്നവരാണോ നിങ്ങൾ? മുടിക്ക് പണിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News