വിശന്നിരിക്കുമ്പോൾ കഴിക്കാൻ എളുപ്പത്തിൽ ഒരു മാംഗോ സാലഡ് ഉണ്ടാക്കിയാലോ. ഡയറ്റ് എടുക്കുന്നവർക്കും അല്ലാത്തവർക്കും ഇത് നല്ലൊരു സാലഡ് കൂടിയാണ്. മാമ്പഴ സീസൺ ആയതു കൊണ്ട് തന്നെ ഈ സാലഡ് ഉണ്ടാക്കാൻ വലിയ പ്രയാസവുമുണ്ടാകില്ല. കസ്റ്റാർഡ് പൗഡർ ഇല്ലാതെ തന്നെ അതുപോലുള്ള ഒരു മാംഗോ സാലഡ് ഉണ്ടാക്കാം .
ഇതിനായി മാമ്പഴം അരച്ചത്, കുറച്ച് പഴം അരിഞ്ഞത്, ചെറി അരിഞ്ഞത്, ഈത്തപ്പഴം അരിഞ്ഞത്, നട്സുകൾ അരിഞ്ഞത്, കുറച്ച് മാമ്പഴം ചെറുതായി അരിഞ്ഞത്, തണുത്ത പാൽ, പഞ്ചസാര അല്ലെങ്കിൽ തേൻ എന്നിവയും, എടുക്കാം.
ശേഷം ഒരു ബൗളിൽ മാമ്പഴം അരച്ചത്,അരിഞ്ഞ് വെച്ച പഴം, നട്സുകൾ, ചെറി, ഈത്തപ്പഴം, മാമ്പഴം എന്നിവ ഇട്ട് മിക്സ് ചെയ്യുക. ശേഷം തണുത്ത പാൽ ഒഴിക്കുക. ആവശ്യത്തിന് മധുരം ചേർക്കണം. പഞ്ചസാരയോ തേനോ ഇതിനായി ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here