ചക്ക ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ നിങ്ങൾ? നല്ല വിളഞ്ഞ പച്ചചക്ക അതിപ്പോൾ വരിക്കയോ കൂഴയോ ഏതായാലും പ്രശ്‌നമില്ല. ചക്കചുളകള്‍ കൈയില്‍ എണ്ണ തൊടാതെ എടുക്കുക. ശേഷം വലിയൊരു പാത്രത്തിലേക്ക് ചക്കചുളകള്‍ നിരത്തി കല്ലുപ്പ് ഇടയ്ക്ക് ഓരോ പാളികളായി ഇടുക. അതിന്‌ടെ മുകളില്‍ കല്ലുപ്പ് ഇട്ടു വീണ്ടും അല്പം ചുളകള്‍ വെച്ച് പല ലെയർ ആയി ചുളകള്‍ പാത്രം നിറഞ്ഞിരിക്കുന്ന രീതിയിൽ വെക്കുക. ഇവ നന്നായി അമര്‍ത്തി വെച്ച്, ഒരു അടപ്പു കൊണ്ട് മൂടി,അതിനു മുകളില്‍ കനമുള്ള എന്തെങ്കിലും വസ്തു വെച്ച് ഒരു രാത്രി മുഴുവന്‍ വെയ്ക്കണം.
പിറ്റേ ദിവസം ഇതില്‍ നിന്നും ഉറപ്പായും വെള്ളം ഊറി വന്നിരിക്കും . ഈ വെള്ളം വാര്‍ത്തു കളയുക. ചുളകള്‍ പിഴിയേണ്ടതില്ല. ഒരല്പം കല്ലുപ്പ് വീണ്ടും ചേര്‍ത്തിളക്കി വീണ്ടും അടച്ചു വെയ്ക്കുക. അടുത്ത ദിവസം വീണ്ടും ഊറി വന്ന വെള്ളം കളയുക. ശേഷം ചുളകള്‍ മൂന്നാല് പ്രാവശ്യം വെള്ളത്തില്‍ കഴുകി പിഴിഞ്ഞെടുക്കുക. പിന്നീട് ഭരണിയിലോ കുപ്പിയിലോ ഉപ്പിലിട്ടു വെയ്ക്കാം. ഒരോ പിടി ചുളകളും കല്ലുപ്പും എന്ന രീതിയിലാക്കി വെയ്ക്കുക.വായു കടക്കാതെ തുണി വെച്ച് കെട്ടി അടച്ചു സൂക്ഷിക്കാം. കല്ലുപ്പ് ടയ്ക്കിടെ ഇട്ടു കൊടുക്കാം. കുറച്ചുനാളിനുശേഷം ഈ ഉപ്പു അലിഞ്ഞു ചേരും. നാല് മാസങ്ങൾക്ക്ശേഷം ചുളകള്‍ കറിക്കായി എടുത്തുതുടങ്ങാം.
ALSO READ: ശിവാജി പ്രതിമ തകര്‍ന്ന സംഭവം; ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here