എളുപ്പത്തിൽ തയ്യാറാക്കാം സോസേജ് പുലാവ്

ഈ എളുപ്പത്തിൽ സോസേജ് റൈസ് അല്ലെങ്കിൽ പുലാവ് തയ്യാറാക്കാം. ഇതിനായി ചിക്കൻ സോസേജ് , അരി, കുറച്ച് പച്ചക്കറികൾ, മസാലകൾ എന്നിവ മതിയാകും. കുറച്ച് ഉള്ളി, പച്ചക്കറികൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നെയ്യ് അല്ലെങ്കിൽ വെണ്ണ, ഗരം മസാല പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവയും ആവശ്യമാണ്.നന്നായി ബസ്മതി റൈസ് കഴുകുക. അതിനു ശേഷം 15-20 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. ഏത് റൈസ്‌ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.

also read: തൃശൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി

ഒരു പാത്രം അടുപ്പിൽ വെച്ച് നെയ്യ് ചേർക്കുക.അതിനുശേഷം അരിഞ്ഞ ഉള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഗ്രീൻ പീസ്, അരിഞ്ഞ കാരറ്റ് എന്നിവ ചേർക്കുക.ഇതെല്ലാം 2-3 മിനിറ്റ് വേവിക്കുക.അതിനുശേഷം അരിഞ്ഞ സോസേജുകൾ കൂടി ചേർക്കുക. കുറച്ച് മിനിറ്റ് നന്നായി വേവിക്കുക.

ഗരം മസാലപ്പൊടിയും കുരുമുളകും ചതച്ചതും ഉപ്പും കൂടി ചേർക്കുക. കുതിർത്ത അരി ചേർത്ത് ഇളക്കുക. ഒരു മിനിറ്റ് വേവിക്കുക. അരിക്ക് ഇരട്ടി വെള്ളം ഒഴിക്കുക. ഇളക്കിയ ശേഷം അരി വേകാൻ വെയ്ക്കണം.അരി പൂർണ്ണമായും പാകമായ ശേഷം തീ ഓഫ് ചെയ്യുക.

also read: രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദാക്കാതെ കേന്ദ്രം; തുറന്നടിച്ച് കര്‍ണാടക സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News