പാലോട് പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുകളുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ

wild buffello

പാലോട് – കല്ലറ റോഡിൽ പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുകളുടെ സ്വൈര്യവിഹാരം നാട്ടുകാർക്ക് ഭീഷണിയാകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പും കാട്ടുപോത്ത് കണ്ട് ഭയന്ന് ഓടി വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റിയിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്ക് പറ്റിയിട്ടുണ്ട്. ഈ മേഖലയിൽ ഇപ്പോൾ സ്ഥിരമായി ഇപ്പോൾ കാട്ടുപോത്ത് കൂട്ടത്തെ കാണുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു . തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് ഇടയിലൂടെയായിരുന്നു കാട്ടുപോത്തിന്റെ സ്വൈര്യവിഹാരം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് മൂന്നാര്‍ ശിവന്‍മല എസ്‌റ്റേറ്റിന്റെ അപ്പര്‍ ഡിവിഷനില്‍ കാട്ടുപോത്ത് ഇറങ്ങിയത്.

ALSO READ; ‘തൊട്ടാല്‍പൊട്ടുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതിന് മികച്ച കേസ് സ്റ്റഡി’; സബ് കളക്ടര്‍ ആല്‍ഫ്രഡിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

അതേ സമയം, വയനാട് പുൽപ്പള്ളിയിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ ഒടുവിൽ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു. 

news summery: A wild buffalo roaming near Pandyan Para on the Palode-Kallara road is causing concern among locals due to potential safety threats

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here