രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. നാല് ജവാന്മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര നല്‍കി ആദരിക്കും. സിആര്‍പിഎഫിലെ സൈനികരായിരുന്ന ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര കീര്‍ത്തിചക്ര.
also read- 2022 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് 25 പേര്‍ അര്‍ഹരായി
കരസേനയിലെ ഒമ്പതുപേരും കേന്ദ്ര പൊലീസ് സേനയിലെ രണ്ടുപേരും ശൗര്യചക്രയ്ക്ക് അര്‍ഹരായി. അഞ്ചുപേര്‍ക്ക് മരണാനന്തര ബഹുമതിയാണ്. ആകെ 76 സേനാ മെഡലുകളാണ് 77-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രഖ്യാപിച്ചത്.
പാരച്യൂട്ട് റെജിമെന്റിലെ മേജര്‍ എ രഞ്ജിത്ത് കുമാറിന് ബാര്‍ ടു സേന മെഡലും വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡര്‍ ജിഎല്‍ വിനീതിന് വായുസേന മെഡലും ലെഫ്റ്റനന്റ് കേണല്‍ ജിമ്മി തോമസിന് മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ചസും ലഭിക്കും.
also read- കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യു നേതാവ് അടക്കം ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്നിരക്ഷാ സേന മെഡലിന് കേരളത്തില്‍നിന്ന് കെടി ചന്ദ്രന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ അര്‍ഹത നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here