സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS ആണ് സിറിയൻ പ്രസിഡൻ്റിനും കുടുംബത്തിനും റഷ്യയിൽ അഭയം നൽകിയിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാനുഷിക പരിഗണന കണക്കിലെടുത്താണ് അസദിനും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരർ സിറിയൻ തലസ്ഥാനമായ ദമാസ്കസ് കീഴടക്കിയതിന് പിന്നാലെ ഭീകരർക്ക് അധികാര കൈമാറ്റം നടത്തിയതിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ALSO READ: സിറിയയിൽ ഇന്ത്യൻ പൗരന്മാരെല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്
അസദിന് രാജ്യത്ത് അഭയം നൽകി എന്ന വാർത്ത സ്ഥിരീകരിച്ചതിനെ തുടർന്ന് സിറിയയിലെ റഷ്യൻ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റഷ്യൻ അധികൃതർ പ്രതികരിച്ചു. എന്നാൽ, നിലവിൽ റഷ്യയ്ക്ക് അത്തരം ഗുരുതര ഭീഷണികളൊന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും മോസ്കോ ബന്ധപ്പെടുന്നുണ്ടെന്നും അക്രമത്തിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും റഷ്യ വ്യക്തമാക്കി. 24 വർഷത്തെ അസദ് ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഭീകരർ സിറിയയിലെ ഭരണം പിടിച്ചെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here