സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ധീരതയ്ക്കുള്ള അവാര്‍ഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്, കറക്ഷണല്‍ സര്‍വീസ്, അഗ്‌നിശമന സേന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സേവന മെഡലുകള്‍ നേടിയത്.
രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിനും എഡിജിപി ഗോപേഷ് അഗ്രവാളിനുമാണ് മെഡല്‍ ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് മെഡല്‍ ലഭിച്ചിട്ടുണ്ട്.
ഐജി എ അക്ബര്‍,എസ്പിമാരാ ആര്‍.ഡി അജിത്, വി.സുനില്‍കുമാര്‍, എസ്പി ഷീന്‍ തറയില്‍, ഡിവൈ.എസ്പി സുനില്‍കുമാര്‍ സി.കെ, എഎസ്പി വി. സുഗതന്‍, ഡിവൈ.എസ്പി സലീഷ് എന്‍.എസ്, രാധാകൃഷ്ണപിള്ള എ.കെ, എഎസ്‌ഐ ബി. സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്ര കുമാര്‍ പി, എഎസ്‌ഐ മിനി.കെ എന്നിവരാണ് മെഡലിന് അര്‍ഹരായത്.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിനുള്ള 753 മെഡലുകളില്‍ 667 എണ്ണം പോലീസ് സേവനത്തിനും 32 എണ്ണം അഗ്‌നിശമന സേനയ്ക്കും 27 എണ്ണം സിവില്‍ ഡിഫന്‍സ് & ഹോം ഗാര്‍ഡ് സര്‍വീസിനും 27 എണ്ണം കറക്ഷണല്‍ സര്‍വീസിനും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകളില്‍ 94 എണ്ണം പോലീസ് സേവനത്തിനും 4 എണ്ണം അഗ്‌നിശമന സേനയ്ക്കും 4 എണ്ണം സിവില്‍ ഡിഫന്‍സ് & ഹോം ഗാര്‍ഡ് സര്‍വീസിനും ലഭിച്ചു.
അഗനിശമനസേന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് എഫ്. വിജയകുമാറിനാണ് മെഡല്‍ ലഭിച്ചത്. ഈ വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് നാല് മെഡലുകള്‍ ലഭിച്ചു. ജിജി എന്‍, പി. പ്രമേദ്, അനില്‍കുമാര്‍. എസ്, അനില്‍ പി മണി എന്നിവര്‍ക്കാണ് മെഡലുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here