ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. നയപ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. പുതിയ രാജ്യത്തിൻ്റെ നിർമാണത്തിൻ്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം മന്ദിരത്തിനുണ്ടെന്നും മുർമു പറഞ്ഞു.
ALSO READ: എലിയെ കേന്ദ്രീകരിച്ച് അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജെറി’ തിയേറ്ററുകളിലേക്ക്
ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്, പുതിയ ഭാരതത്തിന്റെ ഉദയമാണ് ഇത്. രാജ്യം വികസനപാതയിലാണ്. പ്രതിസന്ധികള്‍ക്കിടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോകരാജ്യങ്ങളില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ദേശീയ പതാക തൊട്ടതും സ്ത്രീ സംവരണ നിയമത്തിനെയും ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയതും രാഷ്‌ട്രപതി പരാമർശിച്ചു. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചും രാഷ്ടപതി പറഞ്ഞു.
ALSO READ: പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വീണ്ടും ഒന്നാമനായി ടൊയോട്ട
അതേസമയം സമ്മേളനം തുടങ്ങിയപ്പോൾ മുതൽ മോദി സർക്കാരിനെ പ്രശംസിക്കുകയല്ലാതെ
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഗുസ്തി താരങ്ങളുടെ അടക്കം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും രാഷ്‌ട്രപതി കായിക രംഗത്തെ പ്രശംസിക്കുകയാണ് ചെയ്തത്. രാജ്യം നേരിടുന്ന വെല്ലുവിളികളെയും ആശങ്കകളെയും രാഷ്‌ട്രപതി പരാമർശിച്ചില്ല, മണിപ്പൂർ വിഷയം പോലും രാഷ്‌ട്രപതി മറന്നുപോയത് കേന്ദ്രസർക്കാരിന്റെ നിലപാട് ശരിവെയ്ക്കുന്ന രീതിയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here