പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം; ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി

Droupadi Murmu

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം തികയുന്നു. ആക്രമണത്തിന് പിന്നാലെ ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഭീകര ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.

2001-ലെ ഈ ദിനത്തില്‍ നമ്മുടെ പാര്‍ലമെന്റിനെ സംരക്ഷിച്ചുകൊണ്ട് ജീവന്‍ ബലിയര്‍പ്പിച്ച ധീരഹൃദയന്മാര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധൈര്യവും നിസ്വാര്‍ത്ഥ സേവനവും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം അങ്ങേയറ്റം നന്ദിയുള്ളവരാണ്. നമ്മുടെ രാഷ്ട്രം ഭീകര ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നു,’ പ്രസിഡന്റ് എക്സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം ഇന്ന് ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു ദിവസവും രാജ്യസഭയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഭരണഘടന ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോക്സഭയിൽ സംസാരിക്കും.

ALSO READ;നോവായി മടക്കം; കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News