ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മലയാളിയായ കൈലാഷ്നാഥ് പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറാകും. പുതുച്ചേരിക്ക് പുറമെ രാജസ്ഥാന്‍, തെലങ്കാന, സിക്കിം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഡ്, അസം, എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്.
Also Read: മാനവീയം വീഥിയെപ്പറ്റി കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണം: ഡിവൈഎഫ്‌ഐ
ഹരിഭാഗു കിസന്‍ റാവു ബാഗ്‌ഡെയാണ് രാജസ്ഥാന്‍ ഗവര്‍ണര്‍. ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാര്‍ ഗാങ്വാറിനെ ജാര്‍ഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഡിലും നിയമിച്ചു. അസം ഗവര്‍ണറായ ലക്ഷമണ്‍ പ്രസാദ് ആചാര്യയ്ക്ക് മണിപ്പുര്‍ ഗവര്‍ണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
പുതുച്ചേരി ലഫ്. ഗവർണറാകുന്ന കൈലാഷ്നാഥ് കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ജനിച്ചത്. 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here